
NEWSDESK
മുക്കം : അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഇരുവഴിഞ്ഞി പുഴയും ചാലിയാറും കരകവിഞ്ഞിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ ഇരുവഴിഞ്ഞി, ചാലിയാർ തീരത്ത് താമസിക്കുന്നവരും,മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ദിവ്യ ഷിബു അറിയിച്ചു
. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലുള്ളവരും പ്രത്യേകം ജാഗ്രത പാലിക്കാൻ നിർദേശം ഉണ്ട് .