
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഒരു ഗ്രാമിന് 110 രൂപയും ഒരു പവന് 880 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയായി. ഒരു ഗ്രാം സ്വർണാഭരണത്തിന് 13,195 രൂപയുമാണ്. ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപ, വൈകീട്ടോടെ 105 രൂപ എന്നീ തോതിൽ വർധിച്ചിരുന്നു.
ഒരു മാസത്തിനിടെ 14,120 രൂപ സ്വർണത്തിന് കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും, ആഗോള വിപണിയിൽ എണ്ണവില കുറയുന്നതുമടക്കമുള്ള വിവിധ ഘടകങ്ങളാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയാൽ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആകർഷണം കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.