കോടഞ്ചേരിയിൽ വളർത്തുനായയെ പുലി പിടിച്ചു കൊണ്ടുപോയി ; വനപാലകർ പരിശോധനക്ക് എടുത്തുകൊണ്ടു പോയി തിരികെയെത്തിച്ച ക്യാമറ പരിശോധിച്ചപ്പോൾ പുലി വന്ന സമയത്തെ ദൃശ്യങ്ങൾ മാത്രം ലഭിച്ചില്ല ; ദുരൂഹത ആരോപിച്ച് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധം

കോടഞ്ചേരി : കോടഞ്ചേരിയിൽ വളർത്തുനായയെ പുലി പിടിച്ചു കൊണ്ടുപോയി ,കൂരോട്ടു പാറയിൽ കുന്നേൽ കലേഷന്റെ വീട്ടിൽ കെട്ടിയിരുന്ന നായയെയാണ് ഇന്നലെ രാത്രി പുലി പിടിച്ചുകൊണ്ടുപോയത് .
ഇതിനുമുമ്പ് സമാനമായ രീതിയിൽ രണ്ടു പ്രാവശ്യം വളർത്തുനായയെ പുലി പിടിച്ചിരുന്നു.

പുലി വന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്യാമറ വനപാലകർ പരിശോധനക്ക് കൊണ്ടു പോയി തിരികെയെത്തിച്ച് പരിശോധിച്ചപ്പോൾ പുലി വന്ന സമയത്തെ ദൃശ്യങ്ങൾ മാത്രം ലഭിച്ചില്ല , ഇതു ശ്രദ്ധയിൽപ്പെട്ടപ്പോൾ പുലി വന്ന സമയത്തെ ദൃശ്യങ്ങൾ മാത്രം ലഭിക്കാത്തതിൽ ദുരൂഹത ആരോപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു.

ഉന്നത വനപാലകമായി സംസാരിച്ച് പ്രദേശത്ത് ഇരയോടു കൂടിയ കൂട് അടിയന്തരമായി സ്ഥാപിച് പുലിയെ പിടികൂടാം എന്ന് വനപാലകർ ഉറപ്പുനൽകി.

ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് സിനിൽ എ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മണി കെ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിമൽ ദാസ് എം, രാഹുൽ കെ, എഡിസൺ ഈ, വിഗ്നേഷ് എൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് വനപാലകർ പരിശോധന നടത്തി.

error: Content is protected !!