കോടഞ്ചേരി,നൂറാംതോട് കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസ്കന് പരുക്കേറ്റു

കോടഞ്ചേരി∙ നൂറാംതോട് കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസ്കന് പരുക്കേറ്റു. രാവിലെ വീടിന് സമീപമുള്ള റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടയിൽ കരോട്ടു മലയിൽ തോമസിനെയാണ് (55) കാട്ടുപന്നി ആക്രമിച്ചത്. റബർ വെട്ടുകയായിരുന്ന തോമസിനെ കാട്ടുപന്നി ഓടിവന്ന് കുത്തിയെറിയുകയായിരുന്നു. പരുക്കേറ്റ ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.

error: Content is protected !!