
newsdesk
മുക്കം : കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു .വ്യഴാഴ്ച ഉച്ചക്ക് രണ്ടര മണിക്കാണ് സംഭവം . സംഭവത്തിൽ ആർക്കും പരിക്കില്ല ,ആശുപത്രിജീവനക്കാരുടെ സമയോചിത ഇടപെടൽമൂലം സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചതല്ലാതെ മറ്റ് കൂടുതൽ ദുരന്തങ്ങൾ ഒന്നുമില്ല . മലയോരമേഖലയിൽ കഴിഞ്ഞ കുറച്ചു മാസത്തിനിടെ ഇത്തരത്തിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട് .