ആവേശമായി എൽ.ഡി.എഫ് പ്രകടനവും കൺവെൻഷനും

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം എൽ. ഡി.എഫ് സ്ഥാനാർത്ഥി ലിൻേറാ ജോസഫിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്  മുക്കത്ത് എൽ.ഡി.എഫ് പ്രകടനവും കൺവെൻഷനും സംഘടിപ്പിച്ചു. മുക്കം ഒ.എസ്.എ ഓഡിറ്റോറിയം പരിസരത്ത് നടന്ന  തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ കൺവൻഷനിൽ നിരവധി പേർ പങ്കെടുത്തു. എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡൻ്റ് പി.സി.ചാക്കോ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ നിർവാഹക സമിതി അംഗം കെ.മോഹനൻ അധ്യക്ഷനായി.  മൂവായിരത്തിയൊന്ന് അംഗങ്ങളെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിറ്റിയും 251അംഗങ്ങളുള്ള പ്രവർത്തക സമിതിയും രൂപവത്കരിച്ചു.

കെ.മോഹനൻ (ചെയർപേഴ്സൺ), വി.കെ.വിനോദ് (ജന.കൺവീനർ), ജോണി ഇടശ്ശേരി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. വി.വസീഫ്, ടി.വിശ്വനാഥൻ, വി.കുഞ്ഞാലി, മുക്കം മുഹമ്മദ്, ജോർജ് എം തോമസ് എന്നിവർ രക്ഷാധികാരികളാണ്. തുടർന്ന് ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ പ്രകടനം നടന്നു. ഒ.എസ്.എ ഓഡിറ്റോറിയം പരിസരത്ത് നിന്നാരംഭിച്ച പ്രകടനം മുക്കം നഗരം ചുറ്റി അഭിലാഷ് ജങ്ഷനിൽ സമാപിച്ചു.

സ്ഥാനാർഥിയുടെ പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി നടന്ന പ്രകടനത്തിൽ സ്ഥാനാർഥി നാട്ടുകാരെയും വോട്ടർമാരെയും കൈവീശി കാണിച്ച് അഭിവാദ്യം ചെയ്തു. എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.വിശ്വനാഥൻ, എൽ.ഡി.എഫ് മണ്ഡലം കൺവീനർ ടി.എം.ജോസഫ്‌, സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ.വിനോദ്, പി.എം.തോമസ്, മാത്യു ചെമ്പോട്ടിക്കൽ, ഇ.പി.ബാബു, അബ്രഹാം മാനുവൽ, മുക്കം നഗരസഭാ ചെയർപേഴ്സൺ കെ.പി.ചാന്ദ്നി, കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ജി.അബ്ദുൽ അക്ബർ എന്നിവർ സംബന്ധിച്ചു.  ചിത്രം: തിരുവമ്പാടി നിയോജക മണ്ഡലം ലിൻേറാ ജോസഫിനൊപ്പം എന്ന  പ്രഖ്യാപനവുമായി എൽ.ഡി.എഫ് മുക്കത്ത് നടത്തിയ  പ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!