സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടർമാരുടെ സമരം; അത്യാഹിത വിഭാഗമടക്കം ബഹിഷ്‌കരിക്കും

NEWSDESK

സംസ്ഥാനത്തെ പി ജി മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിക്കും. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റും

സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പിജി വിദ്യാർഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പ്രശ്‌നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

error: Content is protected !!