കൊയിലാണ്ടിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ; അറസ്റ്റ് ചെയ്തത് പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്

NEWSDESK

കൊയിലാണ്ടി: മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ നിന്നും പിടികൂടി. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡര്‍ അനീഷ് ബാബുവിനെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ ഇയാളെ സ്‌പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ്(SOG) ആണ് പിടികൂടിയത്.

ഇയാളെ അരീക്കോട് എംഎസ്പി ക്യാമ്പിൽ എത്തിച്ചു. രാത്രി ഒരു മണിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ 2 മണിയോടെ വന്‍ പോലീസ് സന്നാഹത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

അരീക്കോട് എംഎസ്പി ക്യാമ്പില്‍ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.

സംസ്ഥാനത്തെ പി ജി മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിക്കും. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റും

സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പിജി വിദ്യാർഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പ്രശ്‌നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d bloggers like this: