
Web Desk
കായംകുളത്തുനിന്ന് ബുധനാഴ്ച കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ എറണാകുളം ഇടപ്പള്ളി ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ കായംകുളം പൊലീസിന് കൈമാറി.
എസ് എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വിദ്യാർത്ഥികളെ കാണാതായത്. ഇരുവരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളായിരുന്നു. എസ് എസ് എൽസി ഫലം വന്നപ്പോൾ ഗ്രേഡ് കുറഞ്ഞുപോയെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതിൽ ഇവർക്ക് വിഷമമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വീടുവിട്ട് ഇറങ്ങിയത്.