
Web Desk
പേരാമ്പ്ര വാല്യക്കോട് സിപിഎം ടൗൺ ബ്രാഞ്ച് കമ്മറ്റി പാര്‍ട്ടി ഓഫിസിനു തീയിട്ടു. ഓഫിസിലെ ഫര്‍ണിച്ചറുകള്‍ കത്തിനശിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഖലയിൽ നേരത്തെ കോൺഗ്രസ്-സിപിഎം സംഘർഷമുണ്ടായിരുന്നു.
വഴിയാത്രക്കാരാണ് ഓഫിസ് കത്തുന്നതു കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. മുഖ്യമന്ത്രിക്കു നേരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനു പിന്നാലെ കോൺഗ്രസും സിപിഎമ്മും തമ്മിൽ മേഖലയിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഉണ്ടായ ആക്രമണമെന്നാണ് സിപിഎം ആരോപിക്കുന്നത്.