
NEWSDESK
കാരശ്ശേരി : പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എസ് കെ സ്‌മൃതി കേന്ദ്രത്തിന് സമീപം ചെറുപുഴയുടെ തീരത്തുള്ള മുളം ചോലയിലെ മുളകൾ ജെ സി ബി ഉപയോഗിച്ച് പുഴയിലേക്ക് തള്ളിയിടുകയും തീരം ഇടിക്കുകയും മുള്ളം ചോലയിലേക്ക് ഇറങ്ങുന്നതിനായി ഒരുവർഷം മുൻപ് പഞ്ചായത്ത് ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച സ്റ്റെപ്പുകൾ തകർക്കുകയും ചെയ്യ്ത കരാറുകാരനും കാരശ്ശേരി സ്വദേശിയുമായ വിനോദ് പുത്രശേരി എന്ന ആൾക്കെതിരെ നടപടി എടുകാത്തതിൽ പ്രതിഷേധിച്ചാണ് കാരശ്ശേരി പഞ്ചായത്തിലെ എൽ ഡി എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ കുത്തിയിരുന്ന് സമരം ചെയ്തത് .
ഇത് സമ്പന്ധിച്ച് എൽ ഡി എഫ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിക്കും ഭരണസമിതിക്കും നൽകിയ പരാതിയിൽ നൽകിയിരുന്നു എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കാരശ്ശേരി പണയത്തിലെ ഇടതുപക്ഷ മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയത്
സമരം പഞ്ചായത്ത് അംഗം കെ പി ഷാജി ഉദ്ഘടനം ചെയ്‌തു .മുളം കൂട്ടം തകർക്കുകയും തീരം ഇടിക്കുകയും ചെയ്ത കരാറുകാരന് എതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ ജനകീയ സമരം ഉൾപ്പടെ നടത്തുമെന്ന് കെ പി ഷാജി പറഞ്ഞു .
എന്നാൽ കാരശ്ശേരി പഞ്ചായത്ത് ഇരുവഴിഞ്ഞി പുഴയിൽ നേരത്തെ നിർമിക്കുകയും മുക്കം കടവ് പാലം വന്നപ്പോൾ പൊളിച്ചുമാറ്റുകയും ചെയ്യ്ത ബെന്റ് പൈപ്പ് പാലത്തിന്റെ പൈപ്പുകൾ എടുത്തുമാറ്റാൻ കരാർ എടുത്ത വിനോദ് പുത്രശേരി തീരത്തുകൂടി ജെ സി ബി ഇറക്കിയപ്പോളാണ് മുളം കൂട്ടം തകരുകയും തീരം ഇടിയുകയും ചെയ്യ്തത് എന്നും
ഇത് ബോധ്യ പെട്ടതിനാലും എൽഡിഎഫ് മെമ്പർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലും ഇയാളിൽ നിന്നും നഷ്ട്ടം ഈടാക്കാൻ നോട്ടീസ് അയക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതായും പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ പറഞ്ഞു
കുത്തിയിരിപ്പ് സമരത്തിൽ പഞ്ചായത്ത് മെമ്പർമാരായ കെ ശിവദാസൻ ,കെ കെ നൗഷാദ് , എം ആർ സുകുമാരൻ ,ജിജിതാ സുരേഷ് ,ഇ പി അജിത് , ശ്രുതി കമ്പളത് , സിജി സിബി എന്നിവർ പങ്കെടുത്തു