മംഗളൂരുവിൽ മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ കുടുങ്ങിയ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു; അമ്മ അബോധാവസ്ഥയിൽ

മംഗളൂരു: കനത്ത മഴയിൽ മണ്ണിടിഞ്ഞ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. മംഗളൂരുവിലാണ് സംഭവം. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൂന്ന് വയസുകാരൻ ആര്യൻ, രണ്ട് വയസുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്.

കുഞ്ഞിനെ ചേർത്തുപിടിച്ച നിലയിൽ അശ്വിനി അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോൾ രണ്ട് കുഞ്ഞുങ്ങളും മരിച്ച നിലയിലായിരുന്നു. ഇവരുടെ മുത്തശി പ്രേമയും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. എൻഡിആർഎഫ് സംഘം ആണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.

error: Content is protected !!