
newsdesk
കണ്ണൂർ: ദേശീയപാതയോരത്ത് നിർത്തിയിട്ട കാറിന് പിറകിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് പാടിയിലെ ജോയൽ ജോസ് (24) ജോമോൻ ഡൊമനിക്ക്(22) എന്നിവരാണ് മരിച്ചത്. കണ്ണൂർ തളിപ്പറമ്പിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പരേതനായ ബേബിയുടെയും ജസിന്ത സീമയുടെയും മകനാണ്ജോയൽ ജോസ്. ഡൊമിനിക്ക്-ജോയ്‌സി ദമ്പതിമാരുടെ മകനാണ് ജോമോൻ.