കൊടകര കള്ളപ്പണക്കേസില്‍ കെ. സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി; കനത്ത പൊലീസ് സുരക്ഷ

Web Desk

കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി.തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് അദ്ദേഹം ഹാജരായത്. ഡി.ഐ.ജി. എ. അക്ബറിന്റെയും എസ്.പി. സോജന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി. നേതാക്കളോടൊപ്പമാണ് കെ. സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു സുരേന്ദ്രനെ അനുഗമിച്ചിരുന്നു. ചോദ്യം ചെയ്യലിന് വിളിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്നും വാദിയുടെ കോള്‍ രേഖകള്‍ പരിശോധിച്ച് ആളുകളെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു അന്ന് സുരേന്ദ്രന്‍ പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സുരേന്ദ്രന്‍ തന്നെ അറിയിക്കുകയായിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് ചോദ്യം ചെയ്യല്‍.

error: Content is protected !!