തുടർച്ചയായുള്ള സൈബർ ആക്രമണത്തെ തുടർന്ന് കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിലൂടെ ശ്രദ്ധേയയായ ജസ്‌ന സലീം ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൈബര്‍ ആക്രമണത്തിന് ഇരയായ കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം ആത്മഹത്യ ശ്രമം നടത്തി. ഇന്നലെയാണ് സംഭവം. കൃഷ്ണന്റെ ചിത്രം വരച്ചതിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു ജസ്‌ന. താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന വീഡിയോ പങ്ക് വെച്ചതിന് ശേഷമാണ് ജസ്‌ന ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത് .


അമിതമായ അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
ലൈവ് കണ്ട നാട്ടുകാര്‍ ഉടനെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. അത്തോളി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില നിലവില്‍ ഗുരുതരാവസ്ഥയിലാണ് .



കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയതിനുശേഷം ജസ്‌ന രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ച സുരേഷ് ഗോപിക്കൊപ്പം, കാര്യാലയത്തില്‍ ജസ്‌ന ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് നിരവധി അധിക്ഷേപങ്ങളും ആക്രമണങ്ങളുമാണ് ജസ്‌ന നേരിട്ടിരുന്നത്.

error: Content is protected !!