താമരശ്ശേരിയിൽ മൂന്ന് സ്ഥാപനങ്ങളിൽ മോഷണം

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രി സമീപത്ത് പ്രവർത്തിക്കുന്ന ലാവണ്യ ഇ പ്ലാസ, മൈക്രോ ഹെൽത്ത് ലാബ്, ചുങ്കത്ത് പ്രവർത്തിക്കുന്ന സെൻട്രൽ സൂപ്പർ മാർക്കറ്റ് എന്നീ സ്ഥാപനങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ലാവണ്യയുടെ മുൻഭാഗത്തെ ഗ്ലാസ്‌ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. . കെട്ടിടത്തിന് താഴെ നിലയിലെ ഗോഡൗണിൻ്റെ ഗേറ്റിൻ്റെ പുട്ട് പൊളിച്ച് അകത്തു കടന്ന് ജനറേറ്റർ തുറക്കുകയും, പാനൽ ബോർഡിലെ ഫീസുകൾ ഊരി മാറ്റിയതിനുശേഷം ആണ് ഗ്ലാസ് തകർത്തത്.

ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാഭിന്റെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്. ചുങ്കം ടെലഫോൺ എക്ചേഞ്ചിന് സമീപം പ്രവർത്തിക്കുന്ന സെൻട്രൽ മമാർക്കറ്റിലും സ്ഥാപനത്തിൽ ഉണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് വിവരം, ഡോഗ് സ്കോഡും, ഫോറന്‌സിക് വിദഗ്ദ‌രും എത്തിയ ശേഷം കടക്ക് അകത്ത് പ്രവേശിച്ച് നഷ്ട‌ം വിലയിരുത്തും. CC tvകളുടെ വയറുകളും പിഛേദിച്ചിട്ടുണ്ട്.

error: Content is protected !!