
newsdesk
കൊളംബോ: ഏഷ്യാ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ സംഘത്തിന് തിരിച്ചടി . ക്യാപ്‌ടൻ രോഹിത് ശർമയും വിരാട് കൊഹ്‌ലിയും പുറത്ത്. ആദ്യം ക്രീസിലെത്തിയ രോഹിത്തിന് 22 ബോളിൽ 11 റൺസ് മാത്രമാണ് നേടാനായത്. ഏഴ് ബോളിൽ നാല് റൺസ് മാത്രമെടുത്ത് വിരാടിനും കളം വിടേണ്ടിവന്നു. ഷഹീൻ അഫ്രീദിയുടെ ബോളിലാണ് ഇരുവരും പുറത്തായത്.
വിരാടിന് ശേഷമെത്തിയ ശ്രേയസ് അയ്യർ ഒൻപത് ബോളിൽ 14 റൺസ് എടുത്ത് കളംവിട്ടു. പിന്നാലെവന്ന ഇഷാൻ കിഷനും ആറ് റൺസ് എടുത്ത് പുറത്താകാതെ നിൽക്കുന്ന ഗില്ലുമാണ് ഇപ്പോൾ ക്രീസിലുള്ളത്. 11 ഓവർ പിന്നിടുമ്പോൾ 51 റൺസാണ് ഇന്ത്യ ഇതുവരെ നേടിയത്. ഇഷാൻ കിഷൻ രണ്ട് റൺസ് നേടി നിൽക്കെ മഴ മൂലം കളി താത്‌കാലികമായി നിർത്തിവച്ചിരിക്കുകയാണ്.ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇടയ്ക്ക് മഴമൂലം കളി നിർത്തി വയ്ക്കേണ്ടതായും വന്നിരുന്നു. ശ്രീലങ്കയിലെ കാൻഡിയിലാണ് മത്സരം നടക്കുന്നത്. ഏകദിന ഫോർമാറ്റിൽ നാലുവർഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ പോരാടുന്നത്.