കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കെട്ടിട നിര്‍മാതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്; കോടികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കെട്ടിട നിര്‍മാതാക്കളുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകുളിലും വസതികളിലും ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ പിരശോധനയില്‍ കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി.

മലപ്പുറം മഞ്ചേരിയിലെ നിര്‍മാണ്‍ ഗ്രൂപ്പിന്റെ ഉടമയുടെ വീട്ടില്‍ നിന്നും 18 കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഗണേഷന്‍ എന്നയാളുടെ വീട്ടില്‍ നിന്നും 5 കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകകള്‍ കണ്ടെത്തിയതായാണ് പുറത്ത് വരുന്ന വിവരം. ഒപ്പം ആര്‍ക്കിടെക്റ്റ് ഷബീര്‍ സലീല്‍ ഗ്രൂപ്പില്‍ നിന്ന് 27 ലക്ഷം രൂപ പിടിച്ചെടുത്തു. റെയ്ഡ് തുടരുകയാണ്.

error: Content is protected !!