ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് റിപ്പോർട്ട്; അടിയന്തര ഒഴിപ്പിക്കലിന് ഹെലിപാഡ് വേണം

തിരുവനന്തപുരം∙ സംസ്ഥാനത്തും രാജ്യത്തും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് റിപ്പോർട്ട്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാൻ ശബരിമലയിൽ മാതൃകാ പ്രവർത്തന ചട്ടങ്ങൾ രൂപീകരിക്കണമെന്നും പൊലീസ് ശുപാർശ ചെയ്തു.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീർഥാടകരെന്ന പേരിൽ ശബരിമലയിൽ കടന്നു കയറാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വഴിപാട് സാധനങ്ങളുടെ കൂട്ടത്തിൽ സ്ഫോടക വസ്തുക്കളോ സ്ഫോടനത്തിനു സഹായിക്കുന്ന ഉപകരണങ്ങളോ കടത്താൻ സാധ്യതയുണ്ട്.

പല തീവ്രാദ ഗ്രൂപ്പുകളും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരാണ്. സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കുമ്പോൾ വിശ്വാസികളെ വേദനിപ്പിക്കാതെയും ആചാരങ്ങളെ ലംഘിക്കാതെയും നോക്കണം. സംശയമുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവയുടെ മേൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

error: Content is protected !!