സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

Web Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. വെളളിയാഴ്ച പവന് 80 രൂപ കൂടി 36,200 രൂപയിലും ഗ്രാമിന് 4525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം 36,120 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,829.14 ഡോളര്‍ നിലവാരത്തിലാണ്. ഈയാഴ്ചമാത്രം വിലയില്‍ 1.2ശതമാനമാണ് വര്‍ധനവുണ്ടായത്.

error: Content is protected !!