
Web Desk
കുറ്റ്യാടി പുഴയിൽ ഒഴുക്കിൽ പെട്ട നവ ദമ്പതികളിൽ ഭർത്താവ് മരിച്ചു.പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച്14-ന് വിവാഹിതരായ ഇവർ ബന്ധുക്കളോടൊപ്പം ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടി പുഴയുടെ ചവറംമൂഴിയിൽ എത്തിയതായിരുന്നു. ഒഴുക്കിൽ പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച്ച ഉച്ചയോടെ ആയിരുന്നു അപകടംയുവതിയെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്നയുടൻ ഫോട്ടോ ഷൂട്ടിനിടെയാണ് ദമ്പതികൾക്ക് അപകടം സംഭവിച്ചതെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ അപകടം സംഭവിച്ചത് ഫോട്ടോ ഷൂട്ടിനിടയിലല്ലെന്ന് പോലീസ് അറിയിച്ചു.ഇവരുടെ കൂടെ ഫോട്ടോഗ്രാഫർ ഇല്ലായിരുന്നുവെന്നും ബന്ധുക്കൾക്കൊപ്പം പുഴയോരത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും പോലീസ് വ്യക്തമാക്കി.