തിരിച്ചുകയറി സ്വര്‍ണ്ണവില; ഒറ്റയടിക്ക് 1160രൂപ കൂടി

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള ഇടിവിന് ശേഷം കുതിച്ചുകയറി സ്വര്‍ണ്ണവില. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 145 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 14,450രൂപയായി. പവന് 1160രൂപ കൂടി 1,15,600രൂപയായി.

മറ്റ് കാരറ്റുകളിലും ഇതേ കുതിപ്പ് പ്രകടമാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ വര്‍ദ്ധിച്ച് 11875 രൂപയായും (പവന് 95000 രൂപ), 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9245 രൂപയായും വില ഉയര്‍ന്നു. സ്വര്‍ണത്തിന് ഒപ്പം തന്നെ വെള്ളിയുടെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. വെള്ളി ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 280 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വര്‍ണ്ണത്തിന് 2000ത്തിലധികം രൂപ ഇടിഞ്ഞിരുന്നു. ഇറാനും യു.എസും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലേക്ക് നീങ്ങുവെന്ന വാര്‍ത്തകളാണ് സ്വര്‍ണ്ണവിലയിലെ കുതിപ്പിന് ഇടയാക്കിയത്.

error: Content is protected !!