
newsdesk
ഖാദി ഉത്പന്നങ്ങളുടെ പ്രചാരണം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മലയോരമേഖലയിൽ ഖാദി ഓണം മേള ആരംഭിച്ചു .കോഴിക്കോട് സർവോദയ സംഘത്തിന്റെയും കാരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മുക്കത്ത് ഖാദി ഓണം മേള ആരംഭിച്ചത് . ഖാദി ഉത്പന്നങ്ങൾ വാങ്ങാൻ 5000 രൂപ വരെ പലിശ രഹിത വായ്പ്പ നൽകിക്കൊണ്ടാണ് മേള ആരംഭിച്ചത്
കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ കെ അബ്ദു റഹ്മാൻ മേള ഉദ്ഘാടനം ചെയ്തു . സർവോദയ സംഘം സെക്രെട്ടറി പി വിശ്വൻ അധ്യക്ഷൻ ആയി .ശാഹുൽ ഹമീദ് മുക്കം ആദ്യവില്പന ഏറ്റുവാങ്ങി
മലയോരമേഖലയിൽ ധാരാളം ആളുകൾ ഖാദി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഉണ്ടെന്നും മറ്റുള്ളവരിലേക്കും ഖാദിയുടെ പ്രചാരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലിശ രഹിത ലോൺ അടക്കം നൽകി ബാങ്ക് മേളക്ക് മുൻകൈ എടുത്തത് എന്ന് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ കെ അബ്ദു റഹ്മാൻ പറഞ്ഞു
സെപ്തംബർ 14 വരെ കാരശ്ശേരി ബാങ്കിന് മുൻപിൽ പ്രത്യേകം സജ്ജീകരിച്ച ഖാദി മേള ഉണ്ടായിരിക്കും .ഖാദി ഉത്പന്നങ്ങൾക് 30 റിബേറ്റും ഇവിടെ നല്കുന്നുണ്ട് .കൂടാതെ 1000 രൂപയുടെ പർച്ചേസിനൊപ്പം ഓരോ സമ്മാനകൂപ്പണും നൽകുന്നുണ്ട് .എല്ലാ അഴ്ചയിലും നറുക്കെടുപ്പിലൂടെ ക്യാഷ് പ്രൈസ് സമ്മാനമായി നല്കുകയും ചെയ്യുന്നുണ്ട് .