കോന്നി ആനക്കൂട്ടിൽ ഫോട്ടോ എടുക്കുന്നതിനിടെ അപകടം; കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണ് 4 വയസുകാരൻ മരിച്ചു

പത്തനംതിട്ട: നാല് വയസുകാരൻ അപകടത്തിൽ മരിച്ചു. ഗാർഡൻ ഫെൻസിങിൻ്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണാണ് അപകടം നടന്നത്. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്ന് രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഗാ‍‍ർഡനിൽ കോൺക്രീറ്റ് തൂണിനോട് ചേ‍ർന്ന് നിന്ന് ഫോട്ടോ എടുക്കാനായിരുന്നു ശ്രമം. എന്നാൽ തൂൺ മറിഞ്ഞ് കുഞ്ഞിൻ്റെ ദേഹത്തേക്ക് മറിഞ്ഞുവീണു. കുഞ്ഞ് കൽത്തൂണിൻ്റെ അടിയിൽ അകപ്പെട്ടുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. അഭിരാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!