വയനാടിനെ കൈപിടിച്ചുയർത്താൻ ; ”ഫ്ലാഗ് ചലഞ്ച് നടത്തി കുരുന്നുകൾ നേടിയത് കാൽ ലക്ഷം രൂപ

വയനാടിനെ കൈപിടിച്ചുയർത്താൻ ഫ്ലാഗ് ചലഞ്ച് നടത്തി ദേശീയ പതാക വിറ്റ് തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ കുരുന്നുകൾ സമ്പാദിച്ചത് കാൽ ലക്ഷം രൂപ.ലഭിച്ച തുക കളക്ട്രേറ്റിൽ വെച്ചു കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ IASനു കൈമാറി
കുട്ടികളുടെ ഈ പ്രവർത്തി മാതൃക പ്രവർത്തനമെന്ന് കളക്ടർ പറഞ്ഞു .
സ്കൂൾ പ്രധാനാധ്യാപിക ബി ഷെറീന യും പി ടി എ ഭാരവാഹികളും വിദ്യാർത്ഥികളും ചേർന്നാണ് കളക്ട്രേറ്റിൽ എത്തി തുക കൈമാറിയത് .

error: Content is protected !!