
Web Desk
കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം. പാളയം ഭാഗത്തുള്ള ജെ.ആർ. ഫാൻസി സ്റ്റാറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് തീപിടുത്തം ഉണ്ടായെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പൊലീസും, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.