കളമശ്ശേരിയിൽ സ്വകാര്യ കമ്പനിയിൽ അഗ്നിബാധ

Web Desk

കളമശ്ശേരി കിന്‍ഫ്രയ്ക്ക് സമീപം സ്വകാര്യ കമ്പനിയിൽ വന്‍ തീപിടിത്തം. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപത്തുള്ള ഗ്രീന്‍ ലീഫ്‌സ് എക്സ്ട്രാക്‌ഷന്‍സിലാണ് തീപടർന്നത്. കമ്പനിയിലെ ഓയില്‍ ടാങ്കിനാണ് തീപിടിച്ചതെന്നാണ് വിവരം. രാവിലെ ആറു മണിയോടെ തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ സേനാ യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തിയിട്ടുണ്ട്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടുത്തമുണ്ടായ കമ്പനിക്കു സമീപം മറ്റു കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അവിടേക്കു തീ പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കമ്പനിയിൽ ജോലിക്കാരുണ്ടായിരുന്നെങ്കിലും സുരക്ഷിതമായി മാറ്റിയെന്നാണ് വിവരം.

error: Content is protected !!