
newsdesk
മുക്കം : ഭാവി ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിന് അഖിലേന്ത്യാ ഫുട്ബാൾ അസോസിയേഷൻ ഒരുക്കുന്ന ഫിഫ – എ.ഐ എഫ് .എഫ് ടാലൻ്റ് അക്കാദമിയിക്കുള്ള തെരഞ്ഞെടുപ്പിൽ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുക്കം ഫുട്ബാൾ അക്കാദമിയിലെ മാനസ് കൃഷ്ണയെ ആദരിച്ചു. രാജ്യവ്യാപകമായി നടത്തിയ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ നടക്കുന്ന അവസാന റൗണ്ടിലേക്ക് എത്തിയ അൻപത് പേരിലാണ് മാനസ് ഇടം നേടിയത്.
ഇന്ത്യയിലെ പ്രമുഖ ക്ലബുകളുടെ അക്കാദമികളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത സെലക്ഷൻ ട്രയൽസിൽ നിന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറഷേൻനേരിട്ടു നടത്തുന്ന 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്തിയ സെലക്ഷനിലാണ് മണാശ്ശേരി പുതിയേടത്തിൽ ഉണ്ണികൃഷ്ണൻ , ഷെബിന ദമ്പതികളുടെ മകൻ മാനസ് കൃഷ്ണയ്ക്ക് സെലക്ഷൻ ലഭിച്ചത്. അവസാന സെലക്ഷൻ ഈ മാസം അവസാനവും ജൂലൈ തുടക്കത്തിലുമായി നടക്കും.മാനസ് കൃഷ്ണ എഴുവർഷത്തോളമായി മുക്കം ഫുട്ബോൾ അക്കാദമിയിൽ വിവിധ കോച്ചുമാരുടെ പരിശീലനത്തിലായിരുന്നു
.മണാശ്ശേരി ഗവ.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന അനുമോദനച്ചടങ്ങ് മുക്കം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായ ക്രൈം ബ്രാഞ്ച് സി.ഐ. KP അഭിലാഷ് മാനസ് കൃഷ്ണയ്ക്ക് ഉപഹാരം കൈമാറി.
നഗരസഭാ കൗൺസിലർ എം.വി.രജനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസ് മാമ്പറ്റ,
ഷൺമുഖൻ മാസ്റ്റർ,ബഷീർ മാസ്റ്റർ,നോർമൻ,വിനോദ് കല്ലുവീട്ടിൽ,കോച്ചുമാരായ വിനീഷ് മുക്കം,
മുനീർ പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു.