മദ്യപാനത്തിനിടെ തർക്കം: തൃശ്ശൂരിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂരിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ സ്വദേശി പോൾ (64) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപതാക കാരണം. സംഭവത്തിൽ ബന്ധു മടവാക്കര സ്വദേശി കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി എട്ട് മണിയോടെ ഇരുവരും മാർക്കറ്റിൽ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോൾ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടർന്നാണ് രവി പോളിനെ കൊല്ലാൻ തീരുമാനിച്ചത്.

രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിൻ്റെ തലയിൽ രവി മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്നിരുന്ന പോളിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു. രവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടികളുടെ മൃതദേഹം സ്​റ്റെയർകേസിന് താഴ്‌വശത്തായി കെട്ടിത്തൂക്കിയ നിലയിലും ജോസിന്റെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. ജോസും ഭാര്യ ലക്ഷ്മിയും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബിരുദാന്തര ബിരുദ പഠനവുമായി ബന്ധപ്പെട്ട് ലക്ഷ്മി അടുത്തുളള ഹോസ്റ്റലിലായിരുന്നു താമസം. പോസ്​റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുളളൂവെന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!