NEWSDESK
കൊല്ലം: അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനത്താണ് സംഭവം. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജവഹർ നഗർ സ്വദേശി ജോസ് പ്രമോദ് (41), മക്കൾ ദേവനാരായൺ (9), ദേവനന്ദ (4) എന്നിവരെയാണ് വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് വിവരം പുറത്തുവന്നത്.
കുട്ടികളുടെ മൃതദേഹം സ്റ്റെയർകേസിന് താഴ്‌വശത്തായി കെട്ടിത്തൂക്കിയ നിലയിലും ജോസിന്റെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. ജോസും ഭാര്യ ലക്ഷ്മിയും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബിരുദാന്തര ബിരുദ പഠനവുമായി ബന്ധപ്പെട്ട് ലക്ഷ്മി അടുത്തുളള ഹോസ്റ്റലിലായിരുന്നു താമസം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുളളൂവെന്നാണ് പൊലീസ് പറയുന്നത്.