
newsdesk
മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വീണ്ടും അപകടം .അരീക്കോട് ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് വന്ന നിയന്ത്രണം വിട്ട ഓഡി കാർ ഇലക് ട്രിക് പോസ്റ്റും വീടിന്റെ ചുറ്റു മതിലും തകർത്തു. മുക്കത്തിനടുത്ത് കുളങ്ങരയിൽ ആണ് സംഭവം. രാവിലെ 8:15 ഓടെയാണ് അപകടം നടന്നത് .ആർക്കും പരിക്കില്ല .മലപ്പുറം വണ്ടൂർ സ്വദേശിയായ സ്ത്രീ ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത് .