“വഞ്ചനയുടെ 4 വർഷങ്ങൾ” ;കൊടിയത്തൂർ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ഡി വൈ എഫ് ഐയുടെ പ്രതിഷേധ മാർച്ച്

മുക്കം : “വഞ്ചനയുടെ 4 വർഷങ്ങൾ” എന്ന മുദ്രാവാഖ്യമുയർത്തി കൊടിയത്തൂർ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ഡി വൈ എഫ് ഐ കൊടിയത്തൂർ_പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു.

കൊടിയത്തൂരിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുൻപിൽ വെച്ച് പോലീസ് തടഞ്ഞു ,ഇതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ നേരിയ സംഘർഷമുണ്ടായി .

മാർച്ച്‌ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉത്ഘാടനം ചെയ്തു.ജില്ല കമ്മിറ്റി അംഗം ഇ അരുൺ അഭിവാദ്യം ചെയ്തു.സജിത്ത് പി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബി ഇ,ഇർഷാദ് കുന്നത്ത്,ശ്രീതു യു കെ,ശരത് പി കെ എന്നിവർ സംസാരിച്ചു.അഖിൽ കണ്ണാംപറമ്പിൽ സ്വാഗതവും പ്രവീൺലാൽ നന്ദിയും പറഞ്ഞു.

error: Content is protected !!