
Web Desk
സയൻസ് ഓഫ് ലോജികിൽ അബ്ദുൽ ഹകീം അസ്ഹരിക്ക് ഡോക്ടറേറ്റ് ലഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെൻ്റിൽ നിന്നും സയൻസ് ഓഫ് ലോജിക് , തിയോളജി എന്നിവയിൽ ഇന്ത്യൻ പണ്ഡിതന്മാർക്കുള്ള സംഭാവനകൾ എന്ന വിഷയത്തിൽ ആയിരുന്നു ഗവേഷണം. മടവൂർ സിഎം സെൻ്റർ, സി എം മർക്കസ് ഫാളിലി കോളേജ് എന്നിവിടങ്ങളിൽ നിന്ന് ദഅവ പഠിക്കുകയും ഈജിപ്തിലെ അൽഅസ്ഹർ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുകയും ചെയ്ത അബ്ദുൽ ഹക്കീം അസ്ഹരി ഒപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി സാഹിത്യത്തിൽ ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയിൽ മോഡേൺ അറബികിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ദേശീയ അന്താരാഷ്ട്ര വേദികളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും, പ്രസിദ്ധീകരിക്കുകയും തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയിലും , കാലിക്കറ്റ് യൂണിവേഴ്സിറ്റി യിലും വിവിധ വിഷയങ്ങളിൽ ക്ലാസുകളും യുജിസി നെറ്റ് എക്സാം അടിസ്ഥാനമാക്കി കോച്ചിംഗും നടത്തിയിട്ടുണ്ട്. അറബിക് നെറ്റ് എക്സാം എഴുതുന്നവർക്ക് സഹായിയായി ‘ഇത്വിലാല’ എന്ന ഗ്രന്ഥവും മോഡേൺ അറബിക്കിൽ ‘നാഫിദ ഇലൽ അറബിയ്യ’, ‘തആബീറുൽ അദബിയ’ എന്നീ ഗ്രന്ഥങ്ങളും സയൻസ് ഓഫ് ലോജിക്കിലുള്ള ‘തസ്രീഹുൽ മൻത്വിഖ്’ എന്ന കിതാബിന് വിശദീകരണവും രചിച്ചിട്ടുണ്ട്.നിലവിൽ അരീക്കോട് വാലില്ലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ഇമാം സാലിം അക്കാദമിയുടെ സ്ഥാപകനും ഡയറക്ടറുമാണ്. വാഴക്കാട് ഊർക്കടവ് സ്വദേശി കിഴക്കേതൊടി അലി ബാഖവി-റംല ദമ്പതികളുടെ ഇളയ മകനാണ്. ഭാര്യ:മുഹ്സിന മക്കൾ:ഹാമിദ്,റാബിയ,ഫാത്തിമ