
Web Desk
കോഴിക്കോട് ജില്ലയിലേക്കു വൻതോതിൽ കഞ്ചാവ് എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപെട്ട 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു . കണ്ണൂർ അമ്പായത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗീസ് (22), കുറ്റ്യാടി പാതിരിപ്പറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36), കാസർകോട് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോ കഞ്ചാവുമായി പിടിയിലായത്. അസി.കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡൻസാഫ്) ടൗൺ അസി. കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്ക്വാഡും ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ കസബ പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെടുത്തത്. കസബ എസ്ഐമാരായ എസ്.അഭിഷേക്, രാജ്‌വിൻ, ഡൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർ മനോജ് എടയേടത്ത്, സീനിയർ സിപിഒ കെ.അഖിലേഷ്, സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, എ.അനൂജ്, പി.സജേഷ് കുമാർ, സീനിയർ സിപിഒ പി.എം.രതീഷ്, സിപിഒ ബിനീഷ്, ഡ്രൈവർ സിപിഒ വിഷ്ണു പ്രഭ എന്നിവരും സംഘത്തിലുണ്ടായിരുന്നു.ഴര കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ.