താമരശ്ശേരിയിൽ ഉത്സവത്തിനിടെ ബന്ധുക്കൾ തമ്മിൽ തർക്കം; കോമരത്തിന്റെ വാൾ കൊണ്ട് മൂന്ന് പേർക്ക് വെട്ടേറ്റു

താമരശ്ശേരി: ഉത്സവത്തിനിടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ മൂന്ന് പേർക്ക് വെട്ടേറ്റു. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) , ബാലുശ്ശേരി സ്വദേശി വിനോദ് (49) എന്നിവർക്കാണ് പരിക്കേറ്റത്. തർക്കത്തിനിടെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റിരുന്നു.

ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. കാവിലെ ഉത്സവം സംബന്ധിച്ചുള്ള തർക്കമാണ് തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് സംഘം കോമരത്തിന്റെ വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

error: Content is protected !!