ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട 42കാരിയെ 24 കാരന്‍ തൊണ്ടകീറി കൊലപ്പെടുത്തി; ഒരു മാസത്തിന് ശേഷം പ്രതി പിടിയിൽ

Web Desk

ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട പെണ്‍സുഹൃത്തിനെ 24 കാരന്‍ തൊണ്ടകീറി കൊലപ്പെടുത്തി. 42 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ദല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം നടന്നത്. പ്രതിയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ യുവതി ആഗ്രഹിച്ചിരുന്നു. ഇതാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.ജൂണ്‍ 10 നാണ് യുവതി കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്.

താനാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നും താനുമായുള്ള ബന്ധം ഉപേക്ഷിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പ്രതി കൃഷ്ണയെ ജൂലൈ 12 ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

error: Content is protected !!