ദീപക് ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ പ്രേരണക്കേസില്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍

മുക്കം : ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍വെച്ചാണ് ഷിംജിതയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് യുവതിയെ പിടികൂടിയത്. കോഴിക്കോടേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

ദീപക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് യുവതിയ്‌ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ തിങ്കളാഴ്ചയാണ് യുവതിയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.

ബസ് യാത്രയ്ക്കിടെ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഞായറാഴ്ചയാണ് ദീപക് ജീവനൊടുക്കിയത്. തിങ്കളാഴ്ച പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപക്കിന്റെ അമ്മ യുവതിയ്‌ക്കെതിരെ പരാതി നല്‍കിയത്.

error: Content is protected !!