ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയ്ക്ക് ഇന്നും ജാമ്യമില്ല

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയ്ക്ക് ഇന്നും ജാമ്യമില്ല. ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധി ആയതിനാലാണ് നാളെ പരിഗണിക്കാൻ മാറ്റിയത്. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിൻറെ പരാതി.

പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. തുട‍‍ർച്ചയായി ജാമ്യാപേക്ഷപരി​ഗണിക്കുന്നത് മാറ്റി വെക്കുന്നതിനാൽ ഷിംജിത ജയിലിൽ തുടരുകയാണ്.

error: Content is protected !!