
Web Desk
കണ്ണൂർ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച അശ്വന്തിന്‍റെ അച്ഛൻ എടക്കാട് പൊലീസിൽ പരാതി നൽകി. ബുധനാഴ്ച്ച അശ്വന്തിനെ(19) കോളജ് ഹോസ്റ്റലിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അശ്വന്ത് ക്ലാസിൽ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയില്ലന്നും അശ്വന്തുമായി ബന്ധപ്പെട്ട് മറ്റ് പരാതികള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.