
newsdesk
കണ്ണൂർ : തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു.പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്.അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു .