നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച് ;സായ്‌ശങ്കറിനെ മാപ്പുസാക്ഷിയാക്കും

Web Desk

നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനാക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെ തുടർന്ന് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സായ് ശങ്കറിന് നോട്ടിസ് അയച്ചു.
ദിലീപ് പ്രതിയായ വധഗൂഢാലോചനാക്കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കർ ദിലീപിനും അഭിഭാഷകർക്കുമെതിരെ മൊഴി നൽകിയിരുന്നു. സായ് ശങ്കർ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നിൽ മറച്ചുവച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കേസിൽ പ്രതി ചേർത്തത്. സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

error: Content is protected !!