ബാറില്‍ ജീവനക്കാരുടെ മര്‍ദനമേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Web Desk

കുണ്ടറയിലെ ബാറില്‍ അന്യസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്‍വീന്‍ രാജുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. ബാറിന്റെ സമയം കഴിഞ്ഞ് മദ്യം ആവശ്യപ്പെട്ട് എത്തിയ പര്‍വീന്‍ രാജുവുമായി ജീവനക്കാര്‍ വാക്ക് തര്‍ക്കത്തിലാവുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് കേസ്. മര്‍ദിച്ച ശേഷം ഇയാളെ റോഡിലേക്ക് തള്ളി. തുടര്‍ന്ന് പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.പര്‍വീന്‍ രാജുവിന് സാരമായി മര്‍ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് പോലീസ് നല്‍കന്ന സൂചന.

error: Content is protected !!