പിണറായി ഒഴികെ 13 പേരെ ഒഴിവാക്കി; എ.എ.റഹിം സംസ്ഥാന സമിതിയിൽ

Web Desk

പ്രായപരിധി കണക്കിലെടുത്ത് സിപിഎം സംസ്ഥാന സമിതിയിൽനിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ്സ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നൽകുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയിൽ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം, വി.പി.സാനു, പനോളി വൽസൻ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എന്നിവരെ ഉൾപ്പെടുത്തി. മന്ത്രി ആർ.ബിന്ദു ക്ഷണിതാവ്.

error: Content is protected !!