കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

Web Desk

നോർക്ക റൂട്ട്സുമായി സഹകരിച്ച് വേൾഡ് മലയാളി ഫെഡറേഷൻ, മുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. ലിൻ്റോ ജോസഫ് എം.എൽ. എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ സഹായിക്കുന്നതിനായി ‘കൈരളിക്കൊരു കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് സാമഗ്രികൾ വിതരണം ചെയ്തത്. കുറ്റ്യാടി താലൂക്ക് ആശുപത്രി, കുന്ദമംഗലം, ഫറോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ഓക്സിമീറ്റർ, പി. പി. ഇ കിറ്റ്, സർജിക്കൽ മാസ്ക് തുടങ്ങിയ വസ്തുക്കൾ നൽകുന്നുണ്ട്.

മുക്കം സി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ.എം.മോഹൻ സാമഗ്രികൾ ഏറ്റുവാങ്ങി. ചടങ്ങിൽ കോവിഡ് നോഡൽ ഓഫീസർ ഡോ.ഷാജി, ഹെൽത്ത് സൂപ്പർവൈസർ അബ്ദുള്ള, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജിത്ത്, വേൾഡ് മലയാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.മനോജ്, ജില്ലാ കൺവീനർ അനുലിബ, ആശുപത്രി പി. ആർ. ഒ അജു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!