രാജ്യത്ത് മണ്‍സൂണ്‍ നേരത്തെ എത്തുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന താപനില തുടരുന്നതിനിടെ ആശ്വാസമായി മണ്‍സൂണ്‍ റിപ്പോര്‍ട്ട്. രാജ്യത്ത് ഇത്തവണ പതിവിലും നേരത്തെ മണ്‍സൂണ്‍ എത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദ്വിധ്രുവവും ലാ നിന അവസ്ഥയും ഒരേസമയം സജീവമാകുന്നതിനാല്‍ മണ്‍സൂണ്‍ പതിവിലും നേരത്തെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന തോതില്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ മുതല്‍ സെപ്തംബര്‍വരെ മണ്‍സൂണ്‍ തുടര്‍ന്നേക്കും. ഈ കാലയളവില്‍ ന്യൂനമര്‍ദം പടിഞ്ഞാറന്‍ – വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലേക്കും വടക്കന്‍ അറബിക്കടലിലേക്കും നീങ്ങുകയും ഈ പ്രദേശങ്ങളില്‍ മഴയുടെ തോത് ഉയരുകയും ചെയ്യും.

error: Content is protected !!