
Web Desk
പീഡനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി വി കൃഷ്ണകുമാറിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പി വി കൃഷ്ണകുമാറിനെതിരെ സഹകരണസംഘം ജീവനക്കാരിയാണ് പീഡന പരാതി നല്‍കിയത്. പരാതിയില്‍ എടക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ പിന്നീട് തിരുപ്പതിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എടക്കാട് നിന്നുള്ള പൊലീസ് സംഘം ബംഗളൂരുവിലെത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.