
Web Desk
ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ലേഖന മത്സരം നടത്തുന്നു. ”ഉപഭോക്തൃ സംരക്ഷണ നിയമം- 2019 പ്രത്യാശകൾ” എന്ന വിഷയത്തിലുള്ള ലേഖനം പേര്, ക്ലാസ്സ്, ഫോൺ നമ്പർ, പഠിക്കുന്ന കോളേജിന്റെ പേര് എന്നിവ സഹിതം dsokozhikode@gmail.com-ൽ മാർച്ച് 14 വൈകീട്ട് മൂന്നിനകം ലഭിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക്: 0495-2370655.