ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Web Desk

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.കേരള തീരത്ത് നാളെ വരെ 3.3 മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും സാദ്ധ്യതയുണ്ട്. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം തീരദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

error: Content is protected !!