സി.ബി.എസ്. ഇ, പ്ലസ് ടു, പത്താംക്ലാസ്സ്: ഉജ്ജ്വലവിജയ തിളക്കത്തിൽ ചാത്തമംഗലംദയാപുരം സ്കൂൾ

കോഴിക്കോട്: സി.ബി.എസ്.ഇ പ്ലസ് ടു, പത്താംക്ലാസ്സ് പരീക്ഷകളില്‍ തുടർച്ചയായി നൂറുശതമാനം വിജയവുമായി ചാത്തമംഗലം ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. പ്ലസ് ടു പരീക്ഷയെഴുതിയ 79 വിദ്യാർത്ഥികളില്‍ 71 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 24 പേർക്ക് 90 ശതമാനത്തിനു മുകളില്‍ മാർക്കുണ്ട്. 8 പേർ ഫസ്റ്റ് ക്ലാസ്സ് നേടി.

കൊമേഴ്സില്‍ 97.4% മാർക് നേടിയ ഷെസ ഫാത്വിമ സി.വി സ്കൂള്‍ ടോപ്പറായി. സയന്‍സ് സ്ട്രീമിലെ നസല്‍ റഹ്മാന്‍ ഇ.കെ യാണ് രണ്ടാംസ്ഥാനത്ത്. (97%). സ്കൂളിലെ 28-ാം പ്ലസ് ടു ബാച്ചാണിത്.

പത്താംക്ലാസ്സ് പരീക്ഷയെഴുതിയ 137 വിദ്യാർത്ഥികളില്‍ 107 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 35 പേർക്ക് 90 ശതമാനത്തിനു മുകളില്‍ മാർക്കുണ്ട്. 27 പേർ ഫസ്റ്റ് ക്ലാസ്സും 3 പേർ സെക്കന്‍റ് ക്ലാസ്സും നേടി.

500-ൽ 497(99.4%) മാർക്കോടെ അന്‍ഫ മുഹമ്മദ് റിദ് വാന്‍ സ്കൂള്‍ ടോപ്പറായി.
98.8% മാർക്ക് നേടിയ അയ്ഷ അബ്ദുള്‍ നാസറാണ് സെക്കന്‍റ് ടോപ്പർ.

തുടർച്ചയായി 32-ാം പത്താംക്ലാസ്സ് ബാച്ചിനും നൂറുശതമാനം വിജയമെന്ന അതുല്യനേട്ടത്തിലാണ് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ജ്യോതി എന്നിവർ അഭിനന്ദിച്ചു.

error: Content is protected !!