
newsdesk
താമരശ്ശേരി : 100ാം വയസ്സിൽ അബ്ദുള്ളക്ക് കാഴ്ച വീണ്ടെടുക്കാൻ നടത്തിയ തിമിര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് താമരശ്ശേരിയിലെ വീ ട്രസ്റ്റ് ആശുപത്രി ,ഇന്ന് രാവിലെ 10 മണിക്കാണ് ഡോക്ടര്‍ കൃഷ്ണ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സർജറി വിജയകരമായി പൂർത്തിയാക്കിയത് .
തലയാട് സ്വദേശിയായ അബ്ദുള്ള ഇരുകണ്ണിനും തിമിരം ബാധിച്ച് നാലാംഘട്ടത്തിലേക്ക് കടക്കുന്ന അവസ്ഥയിൽ ആണ് താമരശ്ശേരി വീ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത് . നിലവിൽ അബ്ദുള്ളയുടെ ഇടതു കണ്ണാണ് സര്‍ജറിക്ക് വിധേയമാക്കിയത് . 100ാം വയസ്സിൽ ശസ്ത്രക്രിയ നടത്താൻ സമ്മതം നൽകിയ അബദുള്ളയുടെ ആത്മവിശ്വാസം ഏവര്‍ക്കും പ്രചോദനമാണ് .
വർഷങ്ങളായി വിശ്വാസയോഗ്യമായ രീതിയിൽ പ്രവർത്തനം നടത്തുന്ന വീ ട്രസ്റ്റ് കാണ്ണാശുപത്രിയിൽ നിരവധി തിമിര ശസ്ത്രക്രിയകൾ നടക്കുകയും കാഴ്ച മങ്ങി എത്തിയ അനേകം പേർക്ക് തെളിമയുള്ള കാഴ്ച ലഭിക്കുകയും ചെയ്തിട്ടുണ്ട് .എന്നാൽ ആദ്യമായാണ് വീ ട്രസ്റ്റിൽ നൂറു വയസ് പ്രായമുള്ള ഒരാൾക്ക് തിമിര ശസ്ത്രക്രിയ നടത്തുന്നത് . ഇത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ച ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണ്ആശുപത്രി ടീം അംഗങ്ങൾ
നൂതന രീതിയിലുള്ള വിവിധ നേത്ര ചികിത്സകൾ ,മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്ന വീ ട്രസ്റ്റ് ആശുപത്രി പേരുപോലെ തന്നെ ആളുകളുടെ വിശ്വാസം നേടിയെടുത്തു ജൈത്ര യാത്ര തുടരുകയാണ് .
ഒഫ്താൽമോളജി കെയറിൽ പ്രമേഹരോഗികളില്‍ കാണുന്ന റെനോപതിക്കായുള്ള ലേസര്‍ ചികിത്സ ,ഇൻജെക്ഷൻ ട്രീറ്റ്മെന്റ് ,എന്നിവ കൂടാതെ കോങ്കണ്ണ്, പോളകളുടെ ബലക്കുറവ് മൂലം ഉണ്ടാകുന്ന ടോസിസ്, എന്നിവയെല്ലാം വിജയകരമായി നടത്തിവരുന്നുണ്ട്. 100 വയസുകാരനിൽ നടത്തിയ ഈ സർജറി ആശുപത്രിക്ക് മറ്റൊരു നേട്ടമാണ് സമ്മാനിക്കുനത്.